തിരൂരങ്ങാടി : റമദാന്‍ വ്രതം ആരംഭിച്ചതോടെ രാത്രികാല കച്ചവടങ്ങള്‍ വര്‍ധിക്കാന്‍ ഇടയുള്ളതിനാലും പൊതുജനാരോഗ്യത്തിന് ഹാരികരമാകുന്ന രീതിയിലുള്ള രാസ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുള്ള കച്ചവടങ്ങള്‍ വര്‍ധിക്കാനും സാധ്യതയുള്ളതിനാല്‍ മുന്നറിയിപ്പുമായി തിരൂരങ്ങാടി നഗരസഭ. പൊതുജനാരോഗ്യത്തിന് ഹാനികരമായ മാരക രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിച്ച ഉപ്പിലിട്ട പദാര്‍ത്ഥങ്ങള്‍, അച്ചാറുകള്‍, ശീതളപാനിയങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതും വില്‍പ്പന നടത്തുന്നതുമായ പ്രവര്‍ത്തികള്‍ പരിശോധിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനുമുള്ള അധികാരം നഗരസഭയില്‍ നിക്ഷിപ്തമാണെന്ന് നഗരസഭ അറിയിച്ചു.
തിരൂരങ്ങാടി നഗരസഭ പരിധിയില്‍ റംസാന്‍ വ്രതം തുടങ്ങിയതിന് ശേഷം ഇത്തരത്തില്‍ പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയില്‍ നടത്തുന്ന വില്‍പ്പനകേന്ദ്രങ്ങള്‍ നിരോധിക്കുന്നതിനും ആയതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും സൂചന പ്രകാരം ചേര്‍ന്ന നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനിച്ചിട്ടുളളതാണെന്ന് നഗരസഭ സെക്രട്ടറി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഈ സാഹചര്യത്തില്‍ അനധികൃതമായും പൊതുജനാരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുന്ന വിധത്തിലും നഗരസഭ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഹാനികരമായ മാരക രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിച്ച ഉപ്പിലിട്ട പദാര്‍ത്ഥങ്ങള്‍, അച്ചാറുകള്‍, ശീതളപാനീയങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതും വില്‍പ്പന നടത്തുന്നതും കര്‍ശനമായി നിരോധിച്ച് കൊണ്ട് നഗരസഭാ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. ലംഘിച്ച് കൊണ്ട് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന കച്ചവടങ്ങള്‍ നിരോധനം നഗരസഭാ യാതൊരറിയിപ്പും കൂടാതെ നേരിട്ട് നീക്കം ചെയ്യുന്നതും ആയത് മൂലമുണ്ടാകുന്ന എല്ലാ നഷ്ടങ്ങള്‍ക്കും കച്ചവടക്കാര്‍ മാത്രമായിരിക്കും ഉത്തരവാദി എന്ന നിലയില്‍ പ്രൊസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതുമായിരിക്കുമെന്നും നഗരസഭ അറിയിച്ചു.