മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനത്തിനു പിന്നാലെ മലപ്പുറം ലോക്സഭാ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് സംബന്ധിച്ച നോട്ടീസ് (ഫോറം 1) വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദും പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ നോട്ടീസ് വരണാധികാരിയായ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. മണികണ്ഠനും പ്രസിദ്ധീകരിച്ചു.
പത്രികാ സമര്‍പ്പണത്തിന്റെ ആദ്യ ദിനമായ വ്യാഴാഴ്ച രണ്ടു മണ്ഡലങ്ങളിലും ആരും പത്രിക നല്‍കിയില്ല. ഏപ്രില്‍ നാല് വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ പത്രിക സ്വീകരിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധി ദിനങ്ങളായ മാര്‍ച്ച് 29, 31, ഏപ്രില്‍ ഒന്ന് തിയ്യതികളില്‍ പത്രിക സ്വീകരിക്കില്ല. പത്രികയുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് രാവിലെ 11ന് നടക്കും. ഏപ്രില്‍ എട്ട് വരെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസരമുണ്ടാകും. എട്ടിന് വൈകീട്ട് മൂന്നു മുതല്‍ ചിഹ്നം അനുവദിക്കും. തുടര്‍ന്ന് ഏപ്രില്‍ 26 ന് തിരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.