Saturday, August 16

തനിമ കലാസാഹിത്യ കൂട്ടായ്മ സംഘടിപ്പിച്ചു

തിരൂരങ്ങാടി : തനിമ കലാസാഹിത്യ വേദി പെരുന്നാളിനോടനുബന്ധിച്ച് ഈദ് മിലൻ എന്ന പേരിൽ കൊടിഞ്ഞിയിലെ കലാസ്വാദകരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. എഴുത്തുകാരൻ ഗഫൂർ കൊടിഞ്ഞി ഉദ്ഘാടനം നിർവഹിച്ചു. കൊടിഞ്ഞിയിലെ ഓർഗസ്ട്ര ടീമും ഇരുപതോളം പ്രാദേശിക പാട്ടുകാരും അണിനിരന്ന ഈദ് മെഹ്ഫിൽ ശ്രദ്ധേയമായി.

പഴയ തലമുറയിലെ പാട്ടുകാരനായ അബ്ദുൽ ഖാദർ പൊറ്റാണിക്കൽ, എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ മുഷ്താഖ് കൊടിഞ്ഞി, അലവി ഹാജി പാട്ടശ്ശേരി എന്നിവർ വേദി പങ്കിട്ടു. സാബിർ പൊറ്റാണിക്കൽ സ്വാഗതവും ഷഫീഖ് വി.കെ നന്ദിയും പറഞ്ഞു. നിസാർ പാലപ്പുറ, റഹീം കെ.പി, അസീസ് റിയൽ വ്യൂ, ഹാഷിം വി.കെ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!