ലഹരി വിരുദ്ധ ക്യാംമ്പയിനിന്റെ ഭാഗമായി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി

Copy LinkWhatsAppFacebookTelegramMessengerShare

മലപ്പുറം : ലഹരി വിരുദ്ധ ക്യാംമ്പയിനിന്റെ ഭാഗമായി ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം നടത്തുന്ന ‘ഗോത്രാമൃത്’ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി. നിലമ്പൂര്‍ താലൂക്കിലെ ആദിവാസി യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ഫുട്‌ബോളാണ് ലഹരി എന്ന ലഹരിവിരുദ്ധ ക്യാംമ്പയിനിന്റെ ഭാഗമായാണ് ടൂര്‍ണമെന്റ്. ടൂര്‍ണ്ണമെന്റില്‍ 32 ടീമുകളിലായി 320 യുവാക്കള്‍ പങ്കെടുക്കുന്നുണ്ട്. ലഹരി വിരുദ്ധ ക്യാംമ്പയിനിന്റെ വാഹകരായി ഇവരെ അണിനിരത്തുക എന്നതാണ് ലക്ഷ്യം.

മൂന്ന് ദിവസങ്ങളിലായി രാവിലെയും വൈകുന്നേരവുമായി മത്സരങ്ങള്‍ നടക്കും. 10001 രൂപ ക്യാഷ് പ്രൈസും ട്രോഫിയുമാണ് ഒന്നാം സമ്മാനം . 5001 രൂപയും ട്രോഫിയുമാണ് രണ്ടാം സ്ഥാനക്കാര്‍ക്ക് നല്‍കുന്നത്. ഫൈനല്‍ മത്സരവും സമ്മാനദാനവും വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കും .

ക്യാംമ്പയിനിന്റെ ഉദ്ഘാടനം കേരള പൊലീസ് ഫുട്‌ബോള്‍ അക്കാദമി ഡയറക്ടര്‍ ഐ. എം വിജയന്‍ നിര്‍വ്വഹിച്ചു. പി.വി അബ്ദുള്‍ വഹാബ് എം.പി അദ്ധ്യക്ഷത വഹിച്ചു. ജെ എസ് എസ് ഡയറക്ടര്‍ വി. ഉമ്മര്‍കോയ , എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിഗീഷ് എ. ആര്‍ , ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ സി. ഇസ്മയില്‍, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ നിഖില്‍ .കെ, ഫീല്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ സുനില്‍, സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!