വള്ളിക്കുന്ന് : റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണം വിവാഹ ദിവസം നഷ്ടപ്പെട്ട നവ വധുവിനു നൽകി വള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ തറോൽ കൃഷ്ണകുമാർ മാതൃകയായി. വള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.വിനോദ് കുമാറിന്റെ സാന്നിധ്യത്തിൽ യഥാർത്ഥ ഉടമയായ നവദാമ്പതികളായ അത്തക്കകത്തത് ഷംന, ഷംനാസിന് സ്വർണ്ണം നൽകുകയായിരുന്നു.
കൃഷ്ണകുമാറിന്റെ സത്യസന്ധതയിൽ അനുമോദിക്കുന്ന ചടങ്ങിൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ശ്രീനാഥ്, വള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് , ബാങ്ക് സെക്രട്ടറി മനോജ്, പ്രഭകുമാർ മാക്സ് ശ്രീധരൻ കെ വി ഹരിഗോവിന്ദൻ, അനൂജ്,സമീർ നവദമ്പതികളുടെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. വാട്സാപ്പിലൂടെ സന്ദേശം അയച്ചു കൊണ്ടാണ് സ്വർണ്ണത്തിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്താനായത്.