Sunday, April 19

കണ്ണമംഗലത്ത് ടിപ്പർ ലോറി ഇടിച്ചു യുവാവ് മരിച്ചു

വേങ്ങര : കണ്ണമംഗലം വട്ടപ്പൊന്തയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഇതര സംസ്ഥാനക്കാരണയ തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശിയായ അജ്മൽ ഹുസൈൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. മലപ്പുറത്ത് ഹിറ്റാച്ചി വണ്ടിയിൽ ജോലി ചെയ്യുന്ന അജ്മൽ വട്ടപ്പൊന്തയിലെ സുഹൃത്തിന്റെ അടുത്തേക്ക് വന്നതായിരുന്നു. സുഹൃത്തിന്റെ ബൈക്കിൽ പരിസരം കാണാനായി പുറപ്പെടുമ്പോഴാണ് ടിപ്പർ ലോറിയുമായി ഇടിച്ചതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

error: Content is protected !!