പെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണയില്‍ രോഗിയായ വയോധികയെ വഴിയിലിറക്കിവിട്ട ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു എംവിഡി. പെരിന്തല്‍മണ്ണ കക്കൂത്ത് സ്വദേശി രമേശന്റെ ലൈസന്‍സ് ആറ് മാസത്തേക്കാണ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. ഇതിനുപുറമെ അഞ്ചു ദിവസം എടപ്പാളിലെ ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിലെ ക്ലാസില്‍ പങ്കെടുക്കണം. മൂവായിരം രൂപ പിഴ അടയ്കാനും നോട്ടീസ് നല്‍കി.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. അങ്ങാടിപ്പുറം സ്വദേശി ശാന്തയെ ആണ് ഓട്ടോയില്‍ നിന്ന് ഇറക്കിവിട്ടത്. ചൊവ്വാഴ്ചയാണ് പരാതി നല്‍കിയത്. തുടര്‍ന്നാണ് ഓട്ടോ ഡ്രൈവര്‍ക്കെതിരെ എംവിഡി നടപടിയെടുത്തത്.
നല്ല ചാര്‍ജ് ആകുമെന്ന് പറഞ്ഞാണ് കയറിയതെന്നും എന്നാല്‍ അവിടെ ബ്ലോക്കാണ് പോകാന്‍ പറ്റില്ലെന്ന് പറയുകയായിരുന്നുവെന്നും പറഞ്ഞ് വഴിയില്‍ ഇറക്കിവിടുകയായിരുന്നുവെന്നും തിരിച്ച് ഓട്ടോ സ്റ്റാന്‍ഡില്‍ കൊണ്ടുവിടാന്‍ പോലും തയ്യാറായില്ലെന്നും ശാന്ത പറഞ്ഞു.
പിന്നീട് അമ്മയെ മരച്ചോട്ടില്‍ ഇരുത്തിയശേഷം താഴേ പോയിട്ട് മറ്റൊരു ഓട്ടോ വിളിച്ചുകൊണ്ടുവരുകയായിരുന്നുവെന്നും സ്‌ട്രോക്ക് വന്ന് ഒരു ഭാഗം തളര്‍ന്ന് വയ്യാതായ അമ്മയെ വഴിയിലിറക്കിവിട്ടത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഇക്കാരണത്താലാണ് പരാതി നല്‍കിയതെന്നും ശാന്തയുടെ മകള്‍ പറഞ്ഞു.