Friday, August 29

എസ് എസ് എഫ് ഹയര്‍ സെക്കന്ററി മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി

തിരൂരങ്ങാടി : വീ ദ ചേഞ്ച് പഴയ ക്ലാസ്സ് മുറികളിലല്ല നമ്മള്‍ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് ഹയര്‍ സെക്കന്ററി മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി. ഡിവിഷന്‍ ഉദ്ഘാടനം തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മലപ്പുറം വെസ്റ്റ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ദാവൂദ് സഖാഫി നിര്‍വഹിച്ചു.

ജൂലൈ 25 ന് ഡിവിഷനിലെ മുഴുവന്‍ സ്‌കൂളുകളിലും മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഡിവിഷന്‍ പ്രസിഡന്റ് സുഹൈല്‍ ഫാളിലി, ഹയര്‍ സെക്കന്ററി സെക്രട്ടറി മുഹമ്മദ് അസ്ഹര്‍ സി എച് എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!