തിരൂരങ്ങാടി ജി. എം. എല്‍. പി. സ്‌കൂളില്‍ വര്‍ണ്ണശബളമായി വര്‍ണ്ണാക്കൂടാരം ഉദ്ഘാടനം

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി : തിരൂരങ്ങാടി ജി. എം. എല്‍. പി. സ്‌കൂളില്‍ വര്‍ണക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനകര്‍മ്മം വര്‍ണ്ണാഭമായി നടന്നു. 2023-24 പൊതുവിദ്യാഭാസ വകുപ്പിനു കീഴില്‍ സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി പ്രീ പ്രൈമറി കുട്ടികളുടെ സമഗ്ര വികാസം ലക്ഷ്യം വെച്ചു കൊണ്ട് നടപ്പാക്കുന്ന പരിപാടിയുടെ ഉദ്ഘാടന കര്‍മ്മമാണ് ശനിയാഴ്ച നടന്നത്. തിരൂരങ്ങാടി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി ഒരുക്കിയ വിവിധ ഇടങ്ങളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.

തിരൂരങ്ങാടി മുനിസിപ്പാലിറ്റി വിദ്യാഭാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഇ.പി.എസ്. ബാവ അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി ബി. പി. സി. കൃഷ്ണന്‍ മാസ്റ്റര്‍ പദ്ധതി വിശദീകരണം നടത്തി. 2023-24 അദ്ധ്യയന വര്‍ഷത്തെ എല്‍എല്‍എസി വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും ചടങ്ങില്‍ വെച്ച് നടന്നു. തിരൂരങ്ങാടി മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഹറാബി, ബി. ആര്‍. സി ട്രൈനര്‍ റിയോണ്‍ ആന്റണി, പി.ടി.എ. പ്രസിഡണ്ട് അഷ്‌റഫ് താണിക്കല്‍, വൈസ് പ്രസിഡണ്ട് യാസീന്‍ കൂളത്ത്, എസ്.എം.സി. ചെയര്‍പേഴ്‌സണ്‍ ഫരീദ, പി.ടി.എ. അംഗങ്ങളായ അഷ്‌റഫ് മനരിക്കല്‍, മുഹമ്മദ് അലി മച്ചിങ്ങല്‍, മച്ചിങ്ങല്‍ സലാം ഹാജി, കൂളത്ത് അബ്ദു, അന്‍വര്‍ മേലെവീട്ടില്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. പ്രീ പ്രൈമറി കുട്ടികളുടെ കലാ പരിപാടികളും നടന്നു. ഹെഡ് മിസ്‌ട്രെസ് പദ്മജ. വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജിജി പനോളി നന്ദിയും പറഞ്ഞു

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!