തിരൂരങ്ങാടി : വിവിധ സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അക്ഷയ സെന്ററുകളിലെയും /പ്രൈവറ്റായി സേവനം നല്‍കി വരുന്ന ജനസേവാ കേന്ദ്രങ്ങളിലും സേവനത്തിനുള്ള ബോര്‍ഡ് പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി. സേവനത്തിനുള്ള ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന് നിയമമുള്ളതാണെങ്കിലും ഗവണ്‍മെന്റ് അംഗീകൃത അക്ഷയ സെന്ററുകളില്‍ പോലും സേവനങ്ങള്‍ക്കുള്ള ഫീസ് പ്രദര്‍ശിപ്പിക്കാതെ ജനങ്ങളില്‍ നിന്നും അധിക തുക ഈടാക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി ജില്ലാ അക്ഷയ സെന്റര്‍ ഓഫീസിലേക്ക് പരാതി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
സേവനങ്ങള്‍ക്കുള്ള ഫീസ് പ്രദര്‍ശിപ്പിക്കാതെ ജനങ്ങളില്‍ നിന്നും അധിക തുക ഈടാക്കുന്നതായി ജില്ലാ അക്ഷയ സെന്റര്‍ അറിയിച്ചത് പ്രകാരം ജില്ലയിലെ എല്ലാ അക്ഷയ /സേവാ സെന്ററുകള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യം ജില്ലാ ഓഫീസിലെ ബ്ലോക്ക് കോഡിനേറ്റര്‍മാര്‍ പരിശോധിച്ചു ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അറിയിച്ചു. ഇനിയും ഏതെങ്കിലും അക്ഷയ സെന്ററുകള്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലെങ്കില്‍ ഏത് പ്രദേശത്തെ സെന്റര്‍ നമ്പര്‍ അടക്കം തെളിവുകളോടെ പരാതി സമര്‍പ്പിക്കുകയാണെങ്കില്‍ അറിയിക്കുന്നതോടൊപ്പം അവര്‍ക്കെതിരെ കര്‍ശ നടപടിയെടുക്കുകയാണെന്നും അറിയിച്ചു.
ജനങ്ങളുടെ അറിവില്‍ ഏതെങ്കിലും അക്ഷയ സേവാ കേന്ദ്രങ്ങളില്‍ നിരക്ക് പ്രദര്‍ശിപ്പിക്കാത്തത് അറിയുകയാണെങ്കില്‍ തെളിവുകളോടെ തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റിയെ താഴെ കൊടുക്കുന്ന നമ്പറില്‍ +91 98952 90076 അറിയിക്കേണ്ടതാണന്നും തിരുരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു