സൗജന്യ ഹോമിയോ – വയോജന മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

എ. ആർ നഗർ : കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ കീഴിൽ “മുതിർന്ന പൗരന്മാരുടെ ആരോഗ്യവും ഹോമിയോപ്പതിയും” എന്ന വിഷയത്തിൽ സൗജന്യ ഹോമിയോ വയോജന ക്യാമ്പ് സംഘടിപ്പിച്ചു. എസ് സി പി ഹോമിയോപ്പതിക്ക് സെന്റർ അറളപ്പറമ്പ് കുന്നുംപുറത്ത് വെച്ച് നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ റഷീദ് കൊണ്ടാണത്ത് ഉദ്ഘാടനം ചെയ്തു.

എ. ആർ നഗർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജിഷ ടീച്ചർ അധ്യക്ഷത വഹിച്ചു. ബോധവൽക്കരണ ക്ലാസ് ഡോ. സമീർ. സി (മെഡിക്കൽ ഓഫീസർ എസ് സി പി ഹോമിയോ ഹെൽത്ത് സെന്റർ അരളപ്പറമ്പ് ) നിർവഹിച്ചു . ഡോ. സുൽഫത്ത് പി , ഡോ.ഷമീം റഹ്മാൻ, മെമ്പർമാരായ ജൂസൈറ മൻസൂർ, ജാബിർ എന്നിവർ ആശംസകൾ അർപ്പിച്ചു. പി. കെ ഫിർദൗസ് സ്വാഗതവും പ്രദീപ് കുമാർ കെ എം നന്ദിയും പ്രകാശിപ്പിച്ചു.

ക്യാമ്പിന്റെ ഭാഗമായി സൗജന്യ നേത്രദാന ക്യാമ്പ്, രക്തനിർണയ ക്യാമ്പ്, ഫിസിയോതെറാപ്പി, കൗൺസിലിംഗ് എന്നിവ നൽകി.

error: Content is protected !!