തിരൂരങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

തിരൂരങ്ങാടി : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരൂരങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ചെമ്മാട് അങ്ങാടിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തരവകുപ്പിന്റെ ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. പരിപാടി കെ.പി.സി.സി മെമ്പര്‍ എന്‍.എ കരീം ഉദ്ഘാടനം ചെയ്തു

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മോഹനന്‍ വെന്നിയൂര്‍ അധ്യക്ഷത വഹിച്ചു. എന്‍.പി ഹംസ കോയ, അബ്ദുല്‍ മജീദ് ഹാജി, എം.എന്‍ ഹുസൈന്‍, എ.ടി ഉണ്ണി, പി.കെ അബ്ദുല്‍ അസീസ്, വി.വി അബു, രാജീവ് ബാബു, യു. വി അബ്ദുള്‍ കരീം, ഷാഫി പൂക്കയില്‍, സുധിഷ്. പി എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!