Monday, October 13

പൊന്നാനിയിൽ മയിലിനെ പിടികൂടി കറി വെച്ചു, ഒരാൾ പിടിയിൽ

പൊന്നാനി: കുണ്ടുകടവ് താമസിക്കുന്ന ആന്ധ്ര സ്വദേശികളായ നാടോടി സംഘങ്ങളാണ് പൊന്നാനി തുയ്യത്ത് നിന്ന് പിടികൂടിയ മയിലിനെ കറി വെച്ചത്.
എടപ്പാൾ റോഡിൽ തുയ്യത്ത് ജനവാസ മേഖലയിൽ ഇറങ്ങി നടന്ന മയിലിനെ കാണാതായതോടെ അന്വേഷിച്ചെത്തിയ നാട്ടുകാരാണ് നാലംഗസംഘം മയിലിനെ കറി വെക്കുന്നത് കണ്ടത്.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM


സംഭവമറിഞ്ഞ നാട്ടുകാർ പൊന്നാനി പോലീസിനെയും, ഫോറസ്റ്റിനെയും വിവരം അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസിനെ കണ്ട് സംഘം ഓടി രക്ഷപ്പെട്ടു..
ആന്ധ്ര സ്വദേശിയായ ശിവ എന്നയാളെ പിടികൂടി. ഇയാളെ ഫോറസ്റ്റ് ഉദ്ധ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. രക്ഷപ്പെട്ടവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

error: Content is protected !!