Saturday, March 28

ഫ്രിഡ്ജിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

പരപ്പനങ്ങാടി : പാലത്തിങ്ങൽ സ്വദേശി ഷോക്കേറ്റ് മരിച്ചു. പരേതനായ പാലത്തിങ്ങൽ കൊട്ടംതല വലിയപീടിയേക്കൽ മൂസക്കുട്ടി മകൻ ഹബീബ് റഹ്മാൻ(49) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ വീട്ടിൽ നിന്നാണ് സംഭവം. വീട്ടിലെ ഫ്രിഡ്ജിന്റെ പ്ലഗിൽ നിന്നാണ് ഷോക്കേറ്റത് എന്നാണ് അറിയുന്നത്. ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

error: Content is protected !!