Wednesday, September 2

Tag: Electric shock death

ഫ്രിഡ്ജിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
Breaking news

ഫ്രിഡ്ജിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

പരപ്പനങ്ങാടി : പാലത്തിങ്ങൽ സ്വദേശി ഷോക്കേറ്റ് മരിച്ചു. പരേതനായ പാലത്തിങ്ങൽ കൊട്ടംതല വലിയപീടിയേക്കൽ മൂസക്കുട്ടി മകൻ ഹബീബ് റഹ്മാൻ(49) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ വീട്ടിൽ നിന്നാണ് സംഭവം. വീട്ടിലെ ഫ്രിഡ്ജിന്റെ പ്ലഗിൽ നിന്നാണ് ഷോക്കേറ്റത് എന്നാണ് അറിയുന്നത്. ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
ആലിപ്പറമ്പിൽ 2 സംഭവങ്ങളിലായി ബാപ്പയും മകനും ഉൾപ്പെടെ 3 പേർ ഷോക്കേറ്റ് മരിച്ചു
Breaking news, Obituary

ആലിപ്പറമ്പിൽ 2 സംഭവങ്ങളിലായി ബാപ്പയും മകനും ഉൾപ്പെടെ 3 പേർ ഷോക്കേറ്റ് മരിച്ചു

പെരിന്തൽമണ്ണ: ആലിപ്പറമ്പ് പഞ്ചായത്തിൽ 2 സംഭവങ്ങളിലായി പിതാവും മകനും ഉൾപ്പെടെ 3 പേർ ഷോക്കേറ്റ് മരിച്ചു. പാറക്കണ്ണിയിലാണ് പിതാവും മകനും വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റു മരിച്ചത്. ഒടമലയിൽ അയൽ വീട്ടിൽ ചക്ക ഇടുമ്പോൾ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവും മരിച്ചു. ആലിപ്പറമ്പ് പാറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അഷ്റഫ് (50), മകൻ മുഹമ്മദ് അമീൻ (18) എന്നിവരാണ് മരിച്ചത്. വയലിലെ മോട്ടർ പുരയക്ക് സമീപത്ത് പന്നിയെ പിടിക്കാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ഷോക്കേറ്റത്. പിതാവിനെ അന്വേഷിചെത്തിയ മകനും അപകടത്തിൽ പെട്ടതായാണ് വിവരം. ഉച്ചയ്ക്ക് ശേഷമാണ് സംഭവം. തിരൂരങ്ങാടി ടുഡേ. ഒടമലയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. പടിഞ്ഞാറെകുളമ്പ് വട്ടപ്പറമ്പിൽ ഉണ്ണീൻകുട്ടിയുടെ മകൻ കുഞ്ഞിമുഹമ്മദ് (42) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. അയൽ വീട്ടിലെ പ്ലാവിൽ ചക്ക പറിക്കുമ്പോൾ ഇലക്ട്രിക് ലൈൻ കമ്പിയിൽ തട്ടുകയ...
വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
Accident

വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

പറമ്പിൽ പീടിക : വൈദ്യുതി പോസ്റ്റിൽ നിന്ന് അബദ്ധത്തിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. പറമ്പിൽ പീടിക ചാത്രത്തോടി കോഴിതൊടി ബീരാൻ കുട്ടി ഹാജിയുടെ മകൻ ഖലീൽ എന്ന കുഞ്ഞിപ്പ (43) ആണ് മരിച്ചത്. ശനിയാഴ്ച്ചയാണ് സംഭവം. ഇലേക്ട്രീഷൻ ആയിരുന്നു. മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചക് 2 മണിക് ചത്രത്തൊടി ജുമാ മസ്ജിദ്‌ൽ. ഭാര്യ, ബുഷ്‌റ കോട്ടൂക്കര. മക്കൾ: ഷഹീം, ശഹീദ. സഹോദരങ്ങൾ: മുഹമ്മദ് ഷാ, അസ്ഹർ, ഫൗസിയ, നസീറ....
പാലക്കാട്ട് നിന്നും കാണാതായ രണ്ട് പൊലീസുകാരെയും മരിച്ച നിലയിൽ കണ്ടെത്തി
Other

പാലക്കാട്ട് നിന്നും കാണാതായ രണ്ട് പൊലീസുകാരെയും മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്‌ നിന്നും കാണാതായ രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി. ഹവിൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരെയാണ് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിനോട് ചേർന്നുള്ള പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇരുവർക്കുമായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് പാടത്ത് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങൾ. ഷോക്കേറ്റാണ് മരണമെന്ന സംശയമാണ് ഉയരുന്നത്. സ്ഥലത്ത് എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയാണ്....