Monday, August 18

റോഡ് മുറിച്ച് കടക്കുന്നതിനിടെ കാല്‍നട യാത്രക്കാര്‍ക്ക് നേരെ ടിപ്പര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു

പാണ്ടിക്കാട് റോഡ് മുറിച്ച് കടക്കുന്നതിനിടെ കാല്‍നട യാത്രക്കാര്‍ക്ക് നേരെ ടിപ്പര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. മേലാറ്റൂര്‍ സ്വദേശി ഹേമലതയാണ് (40) മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എപ്പിക്കാട് സ്വദേശി സിന്ധു മോളെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 5.30 ഓടെയാണ് അപകടം. പാണ്ടിക്കാടെ സ്വകാര്യ ആശുപത്രിയില്‍ മകന്റെ ഭാര്യയുടെ പ്രസവ ശുശ്രൂഷക്കായി കൂട്ടു വന്നതായിരുന്നു ഹേമലത. പുലര്‍ച്ചെ ചായ കഴിക്കുന്നതിനായി പുറത്തിറങ്ങി തിരിച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ഹേമലതയും, ബന്ധുവായ സിന്ധുവിനെയും ടിപ്പര്‍ ഇടിച്ചു തെറുപ്പിച്ചത്. ഹേമലത സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.

error: Content is protected !!