റോഡ് മുറിച്ച് കടക്കവേ ബൈക്ക് ഇടിച്ചു വിദ്യാര്‍ത്ഥി മരിച്ചു; അപകടം ഇന്ന് പൊതുപരീക്ഷ എഴുതാനുള്ള ഒരുക്കങ്ങള്‍ക്കിടെ

കൊണ്ടോട്ടി : റോഡ് മുറിച്ചുകടക്കവേ വിദ്യാര്‍ത്ഥി ബൈക്ക് ഇടിച്ചു മരണപ്പെട്ടു. കൊണ്ടോട്ടി – എടവണ്ണപ്പാറ റോഡില്‍ മുണ്ടക്കുളത്ത് വെച്ചാണ് അപകടം നടന്നത്. മുണ്ടക്കുളം സ്വദേശി മഞ്ഞിനിക്കാട് വീട്ടില്‍ ആമിനാബിയുടെ മകന്‍ മുഹമ്മദ് ശമ്മാസ് (11) ആണ് മരിച്ചത്.

മുണ്ടക്കുളം മലബാര്‍ ഓഡിറ്റോറിയത്തിനടുത്ത് വെച്ചാണ് അപകടം നടന്നത്. അവില്‍മില്‍ക്ക് കുടിക്കാനായി പുറത്ത് പോയി റോഡ് ക്രോസ് ചെയ്യുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍. പോസ്റ്റ് മോര്‍ട്ട നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും

error: Content is protected !!