മലപ്പുറം : മുണ്ടുപറമ്പിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മുണ്ടുപറമ്പ് സ്വദേശി ബാങ്ക് ഉദ്യോഗസ്ഥനായ വാസുദേവൻ എന്നയാളാണ് മരണപ്പെട്ടത്. തിരൂരിൽ നിന്നും മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ലവേർണ ബസും ബൈക്കും ആണ് കൂട്ടിയിടിച്ചത് .
ബസ് ബൈക്ക് യാത്രികൻ്റെ ദേഹത്തിലൂടെ കയറി എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി
കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു…