Tuesday, October 27

പാലക്കാട് റെക്കോര്‍ഡിട്ട് രാഹുല്‍, ചേലക്കര ചുവപ്പിച്ച് പ്രദീപ്, വയനാട്ടില്‍ കൊടുങ്കാറ്റായി പ്രിയങ്ക

മലപ്പുറം : സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പാലക്കാട് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയമുറപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. 18669 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ വിജയമുറപ്പിച്ചത്. പത്തനംതിട്ടയില്‍ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനി നിയമസഭയിലേക്ക്. ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് വിജയിച്ചു. 12122 ഭൂരിപക്ഷത്തിലാണ് പ്രദീപ് നിയമസഭാ ടിക്കറ്റ് ഉറപ്പിച്ചത്. അതേസമയം വയനാടില്‍ മൃഗീയ ഭൂരിപക്ഷത്തിലേക്കാണ് പ്രിയങ്കാ ഗാന്ധി കുതിച്ചു കൊണ്ടിരിക്കുന്നത്. നിലവില്‍ മൂന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം പ്രിയങ്ക നേടി കഴിഞ്ഞു.

പാലക്കാട്

യുഡിഎഫ് – 57912

ബിജെപി – 39243

എല്‍ഡിഎഫ് – 37046

ഭൂരിപക്ഷം – 18669

ചേലക്കര

എല്‍ഡിഎഫ് – 64259

യുഡിഎഫ് – 52137

ബിജെപി – 33354

ഭൂരിപക്ഷം – 12122

വയനാട്

യുഡിഎഫ് – 571196

എല്‍ഡിഎഫ് – 193679

ബിജെപി – 104250

ഭൂരിപക്ഷം – 377517