തിരൂരങ്ങാടി തിരുരങ്ങാടി നഗരസഭയില്‍ ത്വരിതഗതിയില്‍ നടക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടം 2025മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യാന്‍ നഗരസഭയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയുടെയും ഉദ്യോഗസ്ഥരുടെയും കരാര്‍ കമ്പനിയുടെയും സംയുക്ത യോഗത്തില്‍ തീരുമാനം, കുടിവെള്ള പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് കെപിഎ മജീദ് എംഎല്‍എ പറഞ്ഞു, യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കരിപറമ്പ് മുതൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവർത്തി അടുത്ത ദിവസം ആരംഭിക്കും, ഗതാഗത ക്രമീകരണ ഭാഗമായി രാത്രിയിൽ ആയിരിക്കും പ്രവർത്തി നടക്കുക, റോഡ് പുനരുദ്ധാരണവും ഉടനെ നടക്കും കരിപറമ്പ്, ചന്തപ്പടി, കക്കാട് എന്നിവിടങ്ങളിൽ വിപുലമായ വാട്ടർ ടാങ്കുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്, നഗരസഭയിൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ഉതകുന്നതാണ് സമഗ്ര കുടിവെള്ള പദ്ധതി, വേഗത്തിൽ പൂർത്തിയാക്കാൻ സർവകക്ഷി പിന്തുണ അറിയിച്ചു,
ചെയർമാൻ കെ പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു സുലൈഖ കാലടി ഇക്ബാല്‍ കല്ലുങ്ങൽ സി പി ഇസ്മായിൽ, സോനരതീഷ്, സി,പി സുഹറാബി അഹസിൽദാർ പി, ഒ സാദിഖ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയകൃഷ്ണൻ, അജ്മൽ കാലടി, എസ് വിഷ്ണു, ജോബി ജോസഫ്, പി ഷിബിൻ അശോക്, വിനോദ് കുമാർ പി വി, മിൻഹാജ് സി, എച്ച്, മഹ്മൂദ് ഹാജി കെ, മൊയ്തീൻകോയ, എം, അബ്ദുറഹിമാൻ കുട്ടി, മോഹനൻ വെന്നിയൂർ, കെ രാംദാസ് മാസ്റ്റർ, എബി എം ഫോർ,സി ഇ ഒ നജീബ്, എം പി ഇസ്മായിൽ, നൗഫൽ തടത്തിൽ, വി, വി, അബു, സുരേന്ദ്രൻ പട്ടാളത്തിൽ, സി, എച്ച് ഫസൽ, നൗഷാദ് സിറ്റി പാർക്ക്, സൈനു ഉള്ളാട്ട്, സലാം ചുള്ളിപ്പാറ, നഫീൽ ബി, എസ്, എൻ, എൽ, യു, എ, റസാഖ്, ഷനീ ബ് മൂഴിക്കൽ,,റഹീം പൂക്കുത്ത്, പി, എം, എ ജലീൽ, ടി, കെ നാസർ,വി രാജു, പ്രഭാകരൻ മലയിൽ, സി, എച്ച് അയൂബ്,കെ, അൻവർ,ഫൈസൽ ചെമ്മാട്, അനസ്, ജൻഫിർ, ജയരാജ് തെക്കെ പുരക്കൽ, സുരേഷ് ബാബു, മുഹമ്മദ് സാലിഹ് സി, എം അലി.പ്രസംഗിച്ചു,