തിരൂരങ്ങാടി (ഹിദായ നഗർ): ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാല റൂബി ജൂബിലിയോടനുബന്ധിച്ച് കൈറോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലീഗ് ഓഫ് യൂനിവേഴ്സിറ്റീസ്, കാലിക്കറ്റ് സർവകലാശാല അറബിക് ഡിപ്പാർട്ട്മെൻ്റ് എന്നിവരുമായി സഹകരിച്ച് ജനുവരി 7, 8, 9 തിയ്യതികളിൽ സംഘടിപ്പിക്കുന്ന ‘ഇന്തോ-അറബ് റിലേഷൻസ്’ അന്താരാഷ്ട്ര കോൺഫറൻസിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു.
ഇന്ത്യയ്ക്കും അറബ് രാഷ്ട്രങ്ങൾക്കും ഇടയിലുള്ള സാംസ്കാരിക ബന്ധങ്ങൾ, രാജ്യാന്തര സഹകരണങ്ങൾ, ഇന്ത്യയിലെ അറബി ഭാഷയുടെ പ്രാധാന്യം, അറബ് മാധ്യമങ്ങളുടെയും യൂനിവേഴ്സിറ്റികളുടെയും സ്വാധീനം തുടങ്ങി വ്യത്യസ്ത വിഷയങ്ങളിൽ ഇംഗ്ലീഷ്/അറബി ഭാഷകളിലായി പ്രബന്ധം അവതരിപ്പിക്കാൻ താത്പര്യമുള്ളവർ ഈ മാസം (ഡിസംബർ) 15 നകം 300 വാക്കുകളിൽ കവിയാത്ത അബ്സ്ട്രാക്റ്റ് https://forms.gle/bX5jnoAPePyF4G5j8 ലിങ്കിലൂടെ അയക്കണം.
കോൺഫറൻസ് സംബന്ധിച്ചുള്ള സംശയങ്ങൾക്കും വിശദവിവരങ്ങൾക്കും multhaqa@dhiu.in, +91 6235748849 ബന്ധപ്പെടുക.