വൈദ്യുതി നിരക്ക് വര്‍ദ്ധനവ് : എസ് ഡി പി ഐ നന്നമ്പ്ര പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

തിരൂരങ്ങാടി : സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റവും വൈദ്യുതി നിരക്ക് വര്‍ധനയും ജനങ്ങളോടുള്ള വെല്ലുവിളിയെന്ന മുദ്രാവാക്യമുയര്‍ത്തി എസ് ഡി പി ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ് ഡി പി ഐ നന്നമ്പ്ര പഞ്ചായത്ത് കമ്മിറ്റി തെയ്യാലയില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

പ്രതിഷേധത്തിന് പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ പുളിക്കലത്ത് കൊടിഞ്ഞി, അബ്ദുറഹ്മാന്‍ മൗലവി കുണ്ടൂര്‍, ബഷീര്‍ കല്ലത്താണി, സെമീല്‍ ഗുരുക്കള്‍ തെയ്യാല, ഇസ്മായില്‍ വെള്ളിയാമ്പുറം, സുലൈമാന്‍ കുണ്ടൂര്‍, അലി ചെറുമുക്ക്, റസാഖ് തെയ്യാല ,ബഷീര്‍ ചെറുമുക്ക്, മൊയ്തീന്‍കുട്ടി കുണ്ടൂര്‍, ഇസ്മായില്‍ കല്ലത്താണി എന്നിവര്‍ നേതൃത്വം നല്‍കി

error: Content is protected !!