തിരൂരങ്ങാടി : ഉത്തരവാദിത്തം മനുഷ്യപറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ ഈ മാസം 27, 28, 29 തിയ്യതികളിൽ തൃശൂരിൽ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി സമസ്ത കേരള സുന്നി യുവജന സംഘം തിരൂരങ്ങാടി സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന യുവ സ്പന്ദനം ആരംഭിച്ചു. ഇന്ന് രാവിലെ മമ്പുറം മഖാം സിയാറത്തിന് ശേഷം കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡന്റ് ഇ മുഹമ്മദ് അലി സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസൻ കോയ അഹ്സനി ജാഥാ നായകൻ സിദ്ദീഖ് അഹ്സനി സി കെ നഗറിന് പതാക കെെമാറി.
പി സുലെെമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. എ കെ മുസ്തഫ മഹ്ളരി പ്രമേയ പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് സോൺ നേതാക്കളായ പി അബ്ദുർറബ്ബ് ഹാജി, ഹമീദ് തിരൂരങ്ങാടി, നിസാർ മമ്പുറം, എസ് വെെ എസ് നേതാക്കളായ പി സുലൈമാൻ മുസ്‌ലിയാർ, നൗഫൽ കൊടിഞ്ഞി, എ പി ഖാലിദ് , സയ്യിദ് സൈനുൽ ആബിദ് അഹ്സനി, അബ്ദുൽ ലത്തീഫ് സഖാഫി ചെറുമുക്ക്, ഇദ് റീസ് സഖാഫി, നൗഫൽ ഫാറൂഖ്, സിറാജുദ്ദീൻ കൊളപ്പുറം, അബൂബക്കർ സിദ്ദീഖ് കൊളപ്പുറം, മുബശ്ശിർ നന്നമ്പ്ര,മുസ്തഫ അഹ്സനി, മുഹമ്മദ് റാസി സഖാഫി തിരൂരങ്ങാടി, അബ്ദുൽ അസീസ് ചുള്ളിപ്പാറ, സാബിഖ് തിരൂരങ്ങാടി സംബന്ധിച്ചു.
തുടർന്ന് തിരൂരങ്ങാടി, വെന്നിയൂർ , കുണ്ടൂർ, കൊടിഞ്ഞി സർക്കിളിൽ പര്യടനം പൂർത്തിയാക്കി വൈകുന്നേരം തയ്യാലയിൽ സമാപിച്ചു. നൗഫൽ ഫാറൂഖ് സമാപന പ്രഭാഷണം നടത്തി. നാളെ രാവിലെ കൊളപ്പുറത്ത് നിന്നു ആരംഭിക്കും, കോളപ്പുറം, എ ആർ നഗർ, പുകയൂർ, ചെമ്മാട് സർക്കിളുകളിൽ പര്യടനം പൂർത്തിയാക്കും. ശനിയാഴ്ച വൈകിട്ട് 6 -30 ന് ചെമ്മാട് ടൗണിൽ റാലിയോടെ സമാപിക്കുന്ന പരിപാടിയിൽ സയ്യിദ് കെ പി എ വഹാബ് തങ്ങൾ പ്രഭാഷണം നടത്തും.