പരപ്പനങ്ങാടി : കേന്ദ്ര – കേരള സർക്കാറുകൾ മോട്ടോർ തൊഴിലാളികളെ അമിതഭാരം തലയിൽ ചാർത്തി ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ട് പരപ്പനങ്ങാടി ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ എസ് ടി യു പ്രക്ഷോഭത്തിലേക്ക്.
ഓട്ടോറിക്ഷയുടെ പെർമിറ്റ്, ഫിറ്റ്നസ്, അമിതമായുള്ള ഫൈൻ ഒഴിവാക്കുക, ടാക്സ് അടക്കാൻ ക്ഷേമനിധി നിർബന്ധമാക്കിയത് ഒഴിവാക്കുക, ഫെയർ മീറ്റർ സീൽ ചെയ്യുന്നതിന് അമിത ഫൈൻ ഈടാക്കുന്നത് പിൻവലിക്കുക, തിരൂരങ്ങാടി ആർടിഒ ഓഫീസിൽ ആവശ്യത്തിനുള്ള ഉദ്യോഗസ്ഥരെ നിയമിക്കുക, ഡ്രൈവിംഗ് ടെസ്റ്റും ഫിറ്റ്നസ് ടെസ്റ്റും പഴയതുപോലെ പുനസ്ഥാപിക്കുക, നിലവിൽ വാഹനങ്ങൾക്ക് ക്യാമറ ചെക്കിങ്ങിലൂടെ വരുന്ന ഫൈൻ സബ് ആർ ടീ ഓ ഓഫീസിൽ അടക്കാനുള്ള സൗകര്യം ഏർപ്പെടുത്തുക. തുടങ്ങിയ ആവശ്യങ്ങൾ ആണ് പരപ്പനങ്ങാടി ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ എസ് ടി യു ഉന്നയിക്കുന്നത്.
ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ എസ് ടി യു ടൗൺ കമ്മിറ്റി വകുപ്പ് മന്ത്രിക്കും, മണ്ഡലം എംഎൽഎ, ആർ ഡി ഓ എന്നിവർക്ക് നിവേദനം നൽകാനും തുടർ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്താനും യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് ഹബീബ് എപി അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി അലി പി പി സ്വാഗതം പറഞ്ഞു. സഹഭാരവാഹികളായ ജലീൽ പി കെ, മുത്തുക്കോയ തങ്ങൾ, ബഷീർ, ഹൈദ്രോസ്, മുജീബ്റഹ്മാൻ, സമദ്, സലിം, കോയമോൻ, സമീർ എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.