താനൂര്‍ : സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കുടുംബസംഗമങ്ങള്‍ നടന്നു. സമ്മേളന പ്രചാരണവും, പാര്‍ട്ടി കുടുംബങ്ങളില്‍ നിന്നുള്ള ഹുണ്ടിക ശേഖരണത്തിനുമായാണ് കുടുംബ സംഗമങ്ങള്‍ സംഘടിപ്പിച്ചത്. ചാഞ്ചേരിപ്പറമ്പ്, കുന്നുംപുറം, കാട്ടിലങ്ങാടി, ഓലപ്പീടിക, ബ്ലോക്ക് ഓഫീസ്, നടക്കാവ്, ഓണക്കാട്, കുറുവട്ടിശ്ശേരി, കോറാട്, മണലിപ്പുഴ നിരപ്പ്, കരിങ്കപ്പാറ, പറപ്പാറപ്പുറം, മേലേപ്പുറം, ജയറാംപടി, കൊടിഞ്ഞി എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച കുടുംബ സംഗമം നടന്നത്.
ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വ. കെ പി സുമതി, വി ശശികുമാര്‍, വി പി സഖറിയ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി ടി സോഫിയ, അഡ്വ. പി ഹംസക്കുട്ടി, എ ശിവദാസന്‍, വി പി സോമസുന്ദരന്‍, ടി സത്യന്‍, കൂട്ടായി ബഷീര്‍, പി കെ മുബഷീര്‍, കെ ശ്യാംപ്രസാദ്, റസാഖ് വണ്ടൂര്‍, മജ്‌നു മലപ്പുറം, താനൂര്‍ ഏരിയ സെക്രട്ടറി സമദ് താനാളൂര്‍ എന്നിവര്‍ സംസാരിച്ചു.