കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ മലപ്പുറം ജില്ലാ സമ്മേളനം ജനുവരി ഏഴിന്

മലപ്പുറം : പത്ര – ദൃശ്യ- ശ്രവ്യ – ഡിജിറ്റല്‍ രംഗത്തെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്റെ പ്രഥമ മലപ്പുറം ജില്ലാ സമ്മേളനം ജനുവരി 7 ഞായറാഴ്ച എടവണ്ണപ്പാറയില്‍ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ 9 മണിക്ക് എടവണ്ണപ്പാറ പ്രസ് ക്ലബ്ബ് ഹാളില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പ്രസ് ക്ലബ്ബ് പ്രസിഡണ്ടുമായ യു. കെ. മുഹമ്മദലി പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും. ടി.വി. ഇബ്രാഹിം എംഎല്‍എ കെ.എം. പി.യു. സംസഥാന പ്രസിഡണ്ട് റഫീഖ് തിരുവനന്തപുരം, ജനറല്‍ സെക്രട്ടറി സുരേഷ്, ട്രഷറര്‍ ഷാഫി ചങ്ങരംകുളം , പ്രമുഖ ഫുട്‌ബോള്‍ താരം അനസ് എടത്തൊടി തുടങ്ങി സാമൂഹ്യ- സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

മാധ്യമ പ്രവര്‍ത്തനവും നിയമവും എന്ന വിഷയത്തില്‍ അഡ്വ: സാദിഖലി ക്ലാസെടുക്കും. കൂടാതെ മാധ്യമ സെമിനാര്‍, ചര്‍ച്ച കള്‍, മല്‍സരങ്ങള്‍ എന്നിവ സമ്മേളനത്തോടനുബന്ധിച്ച് നടക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഉമറലി ശിഹാബ്, കണ്‍വീനര്‍ അന്‍വര്‍ ഷരീഫ്, പബ്ലിസിറ്റി ചെയര്‍മാന്‍ നൗഷാദ് വടപ്പാറ, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ഫസല്‍, ഫുഡ് കമ്മറ്റി കണ്‍വീനര്‍ പ്രത്യന്‍ പുളിക്കല്‍ എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!