![](https://tirurangaditoday.in/wp-content/uploads/2024/12/WhatsApp-Image-2024-12-16-at-9.28.42-PM-1024x591.jpeg)
വേങ്ങര : വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വേങ്ങര മണ്ഡലം കമ്മിറ്റി ‘ തൗഹീദ് ഇസ്ലാമിന്റെ ജീവന്‍ ‘ എന്ന പ്രമേയത്തില്‍ വേങ്ങര സബാഹ് സ്‌ക്വയറില്‍ മുജാഹിദ് ആദര്‍ശ സമ്മേളനം സംഘടിപ്പിച്ചു. പരിപാടി വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പണ്ഡിതസഭാ പ്രസിഡണ്ട് കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍ ഉദ്ഘാടനം ചെയ്തു.
ആയിരങ്ങള്‍ പങ്കെടുത്ത സമ്മേളനത്തില്‍ പ്രമുഖ പണ്ഡിതന്‍ ഹുസൈന്‍ സലഫി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. എന്‍. അബ്ദുല്ലത്തീഫ് മദനി, ജാമിഅ അല്‍ ഹിന്ദ് ഡയറക്ടര്‍ ഫൈസല്‍ മൗലവി പുതുപ്പറമ്പ്, ടികെ അഷ്‌റഫ്, ശിഹാബ് എടക്കര, അബുബക്കര്‍ സലഫി, അബ്ദുല്‍ ലത്തീഫ് മറഞ്ചേരി, ഹനീഫ ഓടക്കല്‍, അബ്ദുല്‍ ലത്തീഫ് കുറ്റൂര്‍, ശരീഫ് സലഫി, അന്‍വര്‍ മദനി തുടങ്ങിയവര്‍ സംസാരിച്ചു.