Saturday, August 16

സബ്ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ സേവന സന്നദ്ധരായ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ ആദരിച്ചു

തിരൂരങ്ങാടി : സബ്ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വെല്‍ഫയര്‍ കമ്മറ്റിയുടെ കൂടെ ചേര്‍ന്ന് നിന്ന് നാലു ദിവസവും സേവന സന്നദ്ധരായ തിരൂരങ്ങാടി എം.കെ.എച്ച് ഹോസ്പിറ്റല്‍ നഴ്‌സിംഗ് സ്റ്റാഫിനെ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ കമ്മിറ്റി ആദരിച്ചു. എം.കെ.എച്ച് ഹോസിറ്റലിനുള്ള ഉപഹാരവും പരിപാടിയില്‍ സമര്‍പ്പിച്ചു.

ചടങ്ങില്‍ തിരൂരങ്ങാടി മുസ്ലിം ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറി എം.കെ. ബാവ, ഹോസ്പിറ്റല്‍ സി.ഇ.ഒ അഡ്വ: സി.വി അഹമ്മദ് നിയാസ്, മാര്‍ക്കറ്റിംഗ് മാനേജര്‍ പി.ജയകൃഷ്ണന്‍, നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാത്തിമ ഷംസുദ്ധീന്‍ കെ.എ.ടി.എഫ് നേതാക്കളായ മുനീര്‍ താനാളൂര്‍ , മുജീബ് ചുള്ളിപ്പാറ, ടി.അദീബ്, നിഷാന്ത്, നഴ്‌സിംഗ് വിദ്യാര്‍ത്ഥികളായ റിഫാ, എന്‍. അശ്വതി, എ.പി. ദിന്‍ഷ, എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!