മൂന്നിയൂര്‍ : യുവ ശാസ്ത്രജ്ഞനുള്ള അന്താരാഷ്ട്ര എപിഎ പുരസ്‌ക്കാരം നേടിയ ഡോ. ഫസലുറഹ്മാന്‍ കുട്ടശ്ശേരിയെ മൂന്നിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ആദരിച്ചു. പ്രതീക്ഷ ഭവനില്‍ നടന്ന വര്‍ണ ശബളമായ ചടങ്ങില്‍ വച്ചായിരുന്നു ആദരം. മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം.എ. ഖാദര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വി.പി. കുഞ്ഞാപ്പു അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ സലീം ഐദീദ് തങ്ങള്‍, ഹനീഫ മൂന്നിയൂര്‍, ഡോ. എഎ റഹ്മാന്‍, ഹൈദര്‍ കെ. മൂന്നിയൂര്‍, എന്‍എം സുഹ്‌റാബി, കുട്ടശ്ശേരി ഷരീഫ , എം. സൈതലവി, ഇടി എം തലപ്പാറ, എന്‍എം അന്‍വര്‍ സാദത്ത്, ഡോ. സിറാജുല്‍ മുനീര്‍ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.എ. അസിസ് സ്വാഗതവും സെക്രട്ടറി ഷംസു നന്ദിയും പറഞ്ഞു.