മലപ്പുറം : മാറി വരുന്ന ഉപഭോക്തൃവിപണിക്കനുസരിച്ച് ഉപഭോക്തൃ ബോധവല്‍ക്കരണം അനിവാര്യമാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു. ജില്ലാ ഉപഭോക്തൃ കമ്മീഷന്റെയും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ മലപ്പുറത്ത് നടന്ന ദേശീയ ഉപഭോക്തൃദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ജില്ലാ ഉപഭോക്തൃ കമ്മിഷന്‍ പ്രസിഡന്റ് കെ.മോഹന്‍ദാസ് മുഖ്യ പ്രഭാഷണം നടത്തി. കമ്മീഷന്‍ അംഗം സി.വി. മുഹമ്മദ് ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. കമ്മിഷന്‍ അംഗം പ്രീതി ശിവരാമന്‍, പ്രസ്സ് ക്ലബ് സെക്രട്ടറി വി.പി. നാസര്‍, തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി പ്രസിഡന്റ് ടി.ടി. അബ്ദുള്‍ റഷീദ്, മേലാറ്റൂര്‍ കണ്‍സ്യൂമര്‍ ഫോറം പ്രസിഡന്റ് പി.കുഞ്ഞു എന്ന മാനു എന്നിവര്‍ പ്രസംഗിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷാജി എ.ടി. സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് പി. അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.