തിരൂരങ്ങാടി നഗരസഭാ ഓഫീസില്‍ റീ യൂസ് ചാലഞ്ചിന് തുടക്കമായി

തിരൂരങ്ങാടി നഗരസയുടെ ആഭിമുഖ്യത്തില്‍ നഗരസഭാ ഓഫീസില്‍ റീ യൂസ് ചാലഞ്ചിന് തുടക്കമായി. വീടുകളില്‍ ഉപയോഗിക്കാതെ കിടക്കുന്നതും എന്നാല്‍ മറ്റൊരാള്‍ക്ക് ലഭിച്ചാല്‍ ഉപയോഗ്യ യോഗ്യമായതുമായ വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ ഫാന്‍, മിക്‌സി, ടിവി, ഫോണ്‍ എന്നീ ഇലക്ട്രോണിക്ക് ഉപകരണങ്ങളും നഗരസഭാ ഓഫീസിലെ കൈമാറ്റ കടയില്‍ എത്തിച്ചാല്‍ അത്തരം സാധനങ്ങള്‍ ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിനാണ് നഗരസഭ തുടക്കം കുറിച്ചിരിക്കുന്നത്.

വീടുകളിലും മറ്റും ഉപയോഗിക്കാതെ കിടക്കുന്ന ഇത്തരം സാധനങ്ങള്‍ മറ്റൊരു ഗുണഭോക്താവിന് ഉപകാരപ്രദമാകുകയും അതോടൊപ്പം പൊതു ഇടങ്ങളിലേക്ക് എത്തുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനും ഇതിലൂടെ നഗരസഭ ലക്ഷ്യം വെയ്ക്കുന്നത്. അതോടൊപ്പം പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഒരു സമൂഹത്തെ ചേര്‍ത്ത് പിടിക്കുക എന്നതും ഈ ഒരു പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. ഇന്ന് കളക്ഷന്‍ സെന്റില്‍ വസ്ത്രങ്ങള്‍, ഗ്യാസ് അടുപ്പ്, ഡെസ്‌ക്ക് ടോപ്പ് കമ്പ്യൂട്ടര്‍, അയേണ്‍ ബോക്‌സ്, കുട്ടികളുടെ സൈക്കിള്‍ എന്നിവ ലഭ്യമായി. കളക്ഷന്‍ സെന്റര്‍ 04/01/2025 വരെ പ്രവര്‍ത്തിക്കുന്നതാണ്. പ്രവൃത്തി ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നഗരസഭാ ഓഫീസ് സമയത്ത് നഗരസഭാ ഓഫീസില്‍ കൊണ്ട് വന്ന് ഏല്‍പ്പിക്കാവുന്നതാണെന്ന് ക്ലീന്‍ സിറ്റി മാനേജര്‍ പ്രകാശന്‍ ടികെ അറിയിച്ചു.

error: Content is protected !!