പരപ്പനങ്ങാടി: കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി) പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. വാട്ടര്‍ അതോറിറ്റിയെ സ്വകാര്യവത്കരിക്കുന്ന നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുക, കുടിശ്ശികമായ ഡി.എ.ഉടന്‍ അനുവദിക്കുക. സറണ്ടര്‍ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കുക. അതോറിറ്റിയില്‍ നിന്നും റിട്ടയര്‍ ചെയ്ത ജീവനക്കാര്‍ക്ക് നല്‍കാന്‍ ഉള്ള ആനുകൂല്യങ്ങള്‍ യഥാസമയങ്ങളില്‍ അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിച്ച് എല്ലാ ജീവനക്കാരെയും സാറ്റൂട്ടറി പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്നി കാര്യങ്ങള്‍ സമ്മേളനത്തില്‍ ഉന്നയിക്കപ്പെട്ടു. സമ്മേളനം തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ബിന്ദു പി.ടി.ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് പി.ഷാനവാസ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ഷൈജു പുലാമന്തോള്‍ മുഖ്യ പ്രഭാഷം നിര്‍വഹിച്ച് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് കെ.ദീപു, കേരള വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്‌സ് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി കെ.എം.പ്രദീപ്കുമാര്‍, എം.സുരാജ്, ജയരാജ് തെക്കേപുരയ്ക്കല്‍, മുഹമ്മദ് സാലിഹ് തോട്ടത്തില്‍, കെ.എം.ജയാനന്ദ്, കെ.കെ.അനില്‍കുമാര്‍, മുഹമ്മദ്‌ഷെഫീഖ് എ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എം.പ്രതീഷ് സ്വാഗതവും പുഷ്പലത ഇ നന്ദിയും പറഞ്ഞു.
പുതിയ യൂണിറ്റ് ഭാരവാഹികളായി മുഹമ്മദ്‌ഷെഫീഖ് (പ്രസിഡന്റ്) രതീഷ് ടി (വൈസ് പ്രസിഡന്റ്) പ്രതീഷ് എം (സെക്രട്ടറി) പുഷ്പലത ഇ (ട്രഷറര്‍) മുഹമ്മദ് സാലിഹ് തോട്ടത്തില്‍ (ജോ: സെക്രട്ടറി) പ്രിന്‍സി കെ .പി ( വനിതാ ഫോറം കണ്‍വീനര്‍) എന്നിവരെയും തിരഞ്ഞിടുത്തു.