വള്ളിക്കുന്ന് : വള്ളിക്കുന്ന് അത്താണിക്കലിൽ വീടിനുള്ളിൽ മദ്ധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. അത്താണിക്കൽ പൊറാഞ്ചേരി സ്വദേശി കുറ്റി പാലക്കൽ ജാഫർ (55) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തിയത്. മൃതദേഹത്തിന് ഏകദേശം 5 ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.
അത്താണിക്കൽ കോടക്കടവ് അമ്പലത്തിന് സമീപം പൊറാഞ്ചേരി പുഴയുടെ തീരത്താണ് സംഭവം. സ്ഥലത്ത് പരപ്പനങ്ങാടി പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ വർഷങ്ങളായി ഭാര്യയും കുട്ടിയുമായി പിണങ്ങി കഴിയുകയാണ്. ഒറ്റക്കാണ് വീട്ടിൽ താമസം. ദുർഘന്ധം വന്നപ്പോൾ പ്രദേശവാസികൾ വീട്ടിൽ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.
ഭാര്യ: സാജിദ , മകൻ : മുഹമ്മദ് സിനാൻ