
തിരൂരങ്ങാടി : ജെ സി ഐ തിരൂരങ്ങാടിയും ചെമ്മാട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങും സംയുക്തമായി പ്രസംഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് സിറ്റി പാര്‍ക്ക് പരിപാടി ഉദ്ഘാടനം ചെയ്തു. ജെ സി ഐ പ്രസിഡണ്ട് വി പി ഷുഹൈബ് അധ്യക്ഷത വഹിച്ചു.
ജെ സി ഐ സോണ്‍ ട്രൈനര്‍ നവാസ് കൂരിയാട് ക്ലാസ് എടുത്തു. ജെസിഐ മുന്‍ പ്രസിഡന്റ് അഡ്വക്കറ്റ് മുഹിയുദ്ധീന്‍ മുഖ്യാതിഥിയായി. ചെമ്മാട് വ്യാപാരി വ്യവസായി യൂണിറ്റ് സെക്രട്ടറി സൈനു ഉള്ളാട്ട്, ട്രഷറര്‍ അമര്‍ മനരിക്കല്‍, അംഗങ്ങളായ ഫാസില്‍ തലപ്പാറ, യൂത്ത് വിങ് ജനറല്‍ സെക്രട്ടറി അഫ്‌സല്‍ വിസാര്‍ഡ്, ഇര്‍ഷാദ് റാഫി, വി പി മുജീബ്, ഡോക്ടര്‍ ഷബ്‌ന കാരടന്‍, അഡ്വക്കറ്റ് ജിനു റാഷിഖ്, അല്‍ത്താഫ് പത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.