മൂന്നാമത് മട്ടറ കുടുംബ സംഗമം സംഘടിപ്പിച്ചു ; പങ്കെടുത്തത് അയ്യായിരത്തിലധികം പേര്‍

എ.ആര്‍ നഗര്‍ : മലബാറിലെ പ്രമുഖ കുടുംബമായ മാട്ടറ കുടുബത്തിന്റെ മൂന്നാമത് കുടുംബ സംഗമം കുന്നുംപുറം ജസീറ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. സംഗമം പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്തു. മാട്ടറ കമ്മുണ്ണി ഹാജി അധ്യക്ഷത വഹിച്ചു.

ലഭ്യമായ വിവരമനുസരിച്ച് നാനൂറ് വര്‍ഷം പഴക്കമുള്ള പ്രമുഖ കുടുംബമാണ് മാട്ടറ കുടുംബം, സംഗമത്തില്‍ യുവജന സമ്മോളനം വനിതാ സമ്മോളനം തുടങ്ങി വിവിധ സെക്ഷനുകളിലായി അയ്യായിരത്തിലധികം പേര്‍ സംഗമത്തില്‍ സംബന്ധിച്ചു. സംഗമത്തില്‍ മുതിര്‍ന്ന കാരണവന്മാരേയും, പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെയും ആദരിച്ചു. വിവിധ കലാപരിപാടികളും, മോട്ടിവേഷന്‍ ക്ലാസും അരങ്ങേറി,വിഷന്‍ 2027 പ്രഖ്യാപനം നടത്തി,

സുബൈര്‍ അന്‍വരി പ്രാര്‍ത്ഥന നടത്തി, പി പി മുഹമ്മദാലി ഹാജി,ടി കെ മൊയ്ദീന്‍കുട്ടി മാസ്റ്റര്‍, ഖാദര്‍ ഫൈസി, റഷീദ് കൊണ്ടാണത്ത്, അസീസ് എപി, ബഷീര്‍ മാട്ടറ ചെര്‍പ്പുളശ്ശേരി, മുഹമ്മ് മാട്ടറ മഞ്ചേരി, അശ്‌റഫ് ഫൈസി വയനാട്, ലൈല പുല്ലൂണി ,സക്കീര്‍ ഹാജി,സഫ് വാന്‍ കാളികാവ്, ആലസ്സന്‍കുട്ടി കക്കാടംപുറം,മുഹമ്മദ് കുട്ടി,എന്നിവര്‍ സംസാരിച്ചു. സൈതു ഹാജി മാട്ടറ, മുഹമ്മദ് കുട്ടി മാട്ടറ,,കുഞ്ഞാലന്‍ കുട്ടി മാട്ടറ,ഷംസു മാട്ടറ, സലീം മാട്ടറ,മുജീബ് മാട്ടറ, മൊയ്ദീന്‍ കുട്ടി മാട്ടറ, ഷറഫലി മാട്ടറ, ജാഫര്‍ മാട്ടറ,ഫവാസ് മാട്ടറ, എന്നിവര്‍ നേതൃത്വം നല്‍കി, മാട്ടറ മൂസ ഹാജി സ്വാഗതവും മാട്ടറ ഹംസ നന്ദിയും പറഞ്ഞു.

error: Content is protected !!