കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കേരളത്തിലെ വിജ്ഞാനോത്പാദനം :

ദേശീയ സെമിനാർ

കാലിക്കറ്റ് സർവകലാശാലാ ഹിസ്റ്ററി പഠനവകുപ്പ് 28, 29 തീയതികളിലായി “കേരളത്തിലെ വിജ്ഞാനോത്പാദനം : ചരിത്രവും വർത്തമാനവും” എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ഇ.എം.എസ്. സെമിനാർ കോംപ്ലക്സിലാണ് പരിപാടി. 28-ന് രാവിലെ 10 മണിക്ക് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. പഠനവകുപ്പ് മേധാവി ഡോ. എം.ആർ. മന്മഥൻ അധ്യക്ഷത വഹിക്കും. വൈകീട്ട് 5.30-ന് സാംസ്‌കാരിക പരിപാടിയുടെ ഭാഗമായിൽ മെഹ്ഫിൽ അരങ്ങേറും. 

പി.ആർ. 117/2025

ഗസ്റ്റ് അധ്യാപക ഒഴിവ്

കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിലെ ഇന്റഗ്രേറ്റഡ് വിദ്യാർഥികൾക്കു ള്ള “ എൻട്രപ്രണേറിയൽ ഡെവലപ്മെന്റ് ” എന്ന വിഷയം കൈകാര്യം ചെയ്യുന്നതിന് എം.കോം. / എം.ബി.എ., നെറ്റ് എന്നീ യോഗ്യതയുള്ള അധ്യാപകരെ മണിക്കൂർ വേതനടിസ്ഥാനത്തിൽ നിയമിക്കുന്നു. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 30-ന് രാവിലെ 10 മണിക്ക് പഠനവകുപ്പിൽ അഭിമുഖത്തിന് ഹാജരാകണം.  

പി.ആർ. 118/2025

പരീക്ഷാ അപേക്ഷ

സർവകലാശാലാ നിയമപഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) എൽ.എൽ.എം. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 10 വരെയും 190/- രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 27 മുതൽ ലഭ്യമാകും.

പി.ആർ. 119/2025

പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം സെമസ്റ്റർ (2023 പ്രവേശനം) എം.വോക്. സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലറ്റിക്സ് ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 28-ന് തുടങ്ങും. കേന്ദ്രം : സി.സി.എസ്.ഐ.ടി. കൊടുങ്ങലൂർ, തൃശ്ശൂർ.

പി.ആർ. 120/2025

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കുള്ള ആറാം സെമസ്റ്റർ ( CBCSS – UG – 2019 മുതൽ 2022 വരെ പ്രവേശനം ) ബി.എ., ബി.കോം, ബി.ബി.എ., ബി.എസ് സി., അനുബന്ധ വിഷയങ്ങളുടെയും ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ച് 20-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.

പി.ആർ. 121/2025

അഡീഷണൽ സപ്ലിമെന്ററി പരീക്ഷാഫലം

ഫൈനൽ എം.ബി.ബി.എസ്. പാർട്ട് I (2009, 2008 പ്രവേശനവും അതിന് മുമ്പുള്ളതും / 2006 പ്രവേശനവും അതിന് മുമ്പുള്ളതും) നവംബർ 2019 അഡീഷണൽ സപ്ലിമെന്ററി പരീക്ഷയുടെയും തേർഡ് പ്രൊഫഷണൽ ബി.എ.എം.എസ്. (2008, 2007 പ്രവേശനവും അതിന് മുമ്പുള്ളതും) സെപ്റ്റംബർ 2024 അഡീഷണൽ സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 10 വരെ അപേക്ഷിക്കാം. മാർക്‌ലിസ്റ്റുകൾ അതത് കോളേജുകളിൽ നിന്ന് ഫെബ്രുവരി ഒന്ന് മുതൽ കൈപ്പറ്റാം.

പി.ആർ. 122/2025

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ (CBCSS/CUCBCSS-UG-2019 പ്രവേശനം മുതൽ) ബി.കോം., ബി.ബി.എ., ബി.എച്ച്.എ., ബി.ടി.എച്ച്.എം., ബി.കോം. വൊക്കേഷണൽ സ്ട്രീം, ബി.കോം. പ്രൊഫഷണൽ, ബി.കോം. ഹോണേഴ്‌സ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിറ്റി / ഹിയറിങ് ഇംപെയർമെൻ്റ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 6 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ ( CBCSS – UG ) ബി.എസ് സി., ബി.സി.എ. നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.

പി.ആർ. 123/2025

error: Content is protected !!