
കൊണ്ടോട്ടി : ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മഞ്ചേരി കാരക്കുന്ന് എടക്കാട് വീട്ടില്‍ സുഗിഷ്ണു (25) ആണ് മരിച്ചത്. കൊണ്ടോട്ടി വട്ടപ്പറമ്പില്‍ വച്ചായിരുന്നു അപകടം. വെള്ളിയാഴ്ച രാത്രി 11.15 നാണ് അപകടം നടന്നത്. സുഗിഷ്ണുവും സുഹൃത്തും ബൈക്കില്‍ എടവണ്ണ പ്പാറയില്‍ നിന്നും കൊണ്ടോട്ടിയിലേക്ക് വരുമ്പോള്‍ ആണ് അപകടം. എതിരെ വന്ന കാറിന്റെ സൈഡിലെ കണ്ണാടിയില്‍ ഇടിച്ച് റോഡില്‍ തെറിച്ചു വീഴുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ സുഗിഷ്ണുവിന്റെ സുഹൃത്തിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശപ്പിച്ചു. സുഗിഷ്ണുവിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.
അതേസമയം ഇടിച്ച കാര്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. ഇടിച്ചിട്ട കാറിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.