ഒരുമ ടൈലേഴ്‌സ് കൂട്ടായ്മ ചാരിറ്റി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ തീരുമാനം

തിരൂരങ്ങാടി : ഒരുമ ടൈലേഴ്‌സ് കൂട്ടായ്മ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ചാരിറ്റി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ തീരുമാനം. ചെമ്മാട് ടൗണിലുള്ള റാസ്പുടിന്‍ ഡ്രസ്സ് മേക്കേഴ്‌സില്‍ വച്ച് ചേര്‍ന്ന മണ്ഡലം ഭാരവാഹി, എക്‌സ്‌ക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

മണ്ഡലത്തിന് സ്വന്തമായി ഒരു ചാരിറ്റി ഫണ്ട് ശേഖരണത്തിന് വേണ്ടി ‘ ആദ്യപടിയായി തിരൂരങ്ങാടി മണ്ഡലത്തിലെ അംഗങ്ങളുടെ കടകളിലോ വീടുകളിലോ ആയി 50 ചാരിറ്റി ബോക്‌സുകള്‍ വെക്കാന്‍ തീരുമാനിക്കുകയും കുറച്ച്ചാരിറ്റി ബോക്‌സുകള്‍ വാങ്ങാനുള്ള ഫണ്ടുകള്‍ കമ്മിറ്റി അംഗങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുകയും ചെയ്തു. ബാക്കി ആവശ്യുള്ള ബോക്‌സുകള്‍ വാങ്ങാന്‍ നമ്മുടെ ഗ്രൂപ്പില്‍ നിന്നും സ്‌പോണ്‍സര്‍മാരെ കണ്ടെത്താനും യോഗത്തില്‍ തീരുമാനിച്ചു. തിരൂരങ്ങാടി മണ്ഡലത്തില്‍ അവശരായി ചികിത്സയിലുള്ള മൂന്നു അംഗങ്ങള്‍ക്കും കൂടി തിരൂരങ്ങാടി മണ്ഡലം ഗ്രൂപ്പില്‍ നിന്നും അടുത്ത മാസം മാര്‍ച്ച് ഒമ്പതു മുതല്‍ 19 വരെ ഒരു ചികിത്സാ സഹായ ഫണ്ട് സമാഹരിച്ച് 3 പേരുടെയും രോഗാവസ്ഥക്ക് അനുസരിച്ച് വീതം വെച്ച് നല്‍കാനും തീരുമാനിച്ചു.

ഒരുമ ടൈലേഴ്‌സ് കൂട്ടായ്മയുടെ തിരൂരങ്ങാടി മണ്ഡലത്തിലേക്ക് കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി മണ്ഡലത്തിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും പുതിയതായി ഗ്രൂപ്പിലെ അംഗങ്ങള്‍ ആകുന്ന എല്ലാവര്‍ക്കും ഒരുമ ടൈലേഴ്‌സ് കൂട്ടായ്മയുടെ 30 രൂപയുടെ വാര്‍ഷിക മെമ്പര്‍ഷിപ്പ് നല്‍കാനും തീരുമാനിച്ചു . ഇതുവരെയും മെമ്പര്‍ഷിപ്പ് എടുക്കാത്ത അംഗങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് എത്തിച്ചു കൊടുക്കുവാനും ഒരുമ ടൈലേഴ്‌സ് കൂട്ടായ്മയുടെ തിരൂരങ്ങാടി യി മണ്ഡലത്തിന് സ്വന്തമായി ഒരു ചാരിറ്റി ഫണ്ട് സമാഹരിച്ച് വെക്കാനും അതിന് വേണ്ടി വിവിധ തരം ചലഞ്ചുകള്‍ നടത്തി ഫണ്ട് കണ്ടെത്താനും തീരുമാനിച്ചു.

തിരൂരങ്ങാടി മണ്ഡലത്തിലെ അംഗമായ ഹാജറ പരപ്പനങ്ങാടിയുടെ മക്കളായ രണ്ട് ഫുട്‌ബോള്‍ താരങ്ങളെ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിക്കാനും ഒരുമ ടൈലേഴ്‌സ് കൂട്ടായ്മയുടെ 5ാംജില്ല വാര്‍ഷിക കുടുംബ സംഗമത്തിലേക്ക് തിരൂരങ്ങാടി മണ്ഡലത്തില്‍ നിന്നും കുറഞ്ഞ സമയം കൊണ്ട് ( 36151 ) രൂപ സമാഹരിച്ച് നല്‍കിയതിന് ജില്ലാ കമ്മിറ്റിയുടെ ആദരവ് നേടാന്‍ കഴിഞ്ഞ കാര്യം എല്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളെയും അറിയിച്ചു.

യോഗത്തിന് മണ്ഡലം പ്രസിഡന്റ് പ്രകാശ് ബാബു. റാസ്പുടിന്‍ ചെമ്മാട് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അബ്ദുല്‍ കരീം.വിപി. പാറപ്പുറം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ യോഗത്തില്‍ പങ്കെടുത്ത എല്ലാവരും അവരവരുടെ അഭിപ്രായങ്ങളും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും അറിയിക്കുകയും. അതോടൊപ്പം തന്നെ മണ്ഡലത്തിലെ ചാരിറ്റി പ്രവര്‍ത്തങ്ങള്‍ ശക്തിപ്പെടുത്താന്‍ വേണ്ടി എല്ലാവിധ സഹായ സഹകണങ്ങളും നല്‍കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു.

മണ്ഡലം സെക്രട്ടറി അബ്ദുല്‍ കരീം.വിപി. പാറപ്പുറം സ്വാഗതവും മണ്ഡലം ട്രഷറര്‍ അബ്ദുല്‍ ജബ്ബാര്‍ പാണ്ടികശാല നന്ദിയും പറഞ്ഞു.

error: Content is protected !!