കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ( FYUGP – 2024 പ്രവേശനം ) നാലു വർഷ ബിരുദം ഏപ്രിൽ 2025 റഗുലർ പരീക്ഷകൾക്ക് അപേക്ഷാ തീയതി നീട്ടിയത് പ്രകാരം പിഴ കൂടാതെ 28 വരെയും 240/-രൂപ പിഴയോടെ മാർച്ച് മൂന്ന് വരെയും അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ (2020 മുതൽ 2024 വരെ പ്രവേശനം) എം.ബി.എ. ( ഫുൾ ടൈം ആന്റ് പാർട്ട് ടൈം ), എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, എം.ബി.എ. ഹെൽത് കെയർ മാനേജ്മെന്റ് ജൂലൈ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 18 വരെയും 190/- രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് നാല് മുതൽ ലഭ്യമാകും.

പി.ആർ. 253/2025

പരീക്ഷ

മൂന്നാം സെമസ്റ്റർ (2022 പ്രവേശനം മുതൽ) രണ്ടു വർഷ ബി.പി.എഡ്. കോഴ്സ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഏപ്രിൽ നാലിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പി.ആർ. 254/2025

പരീക്ഷാഫലം

വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ എം.കോം. (2023, 2022 പ്രവേശനം) നവംബർ 2024, (2021, 2020 പ്രവേശനം) നവംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് 12 വരെ അപേക്ഷിക്കാം.

പി.ആർ. 255/2025

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ (2019 മുതൽ 2023 വരെ പ്രവേശനം) എം.ബി.എ. ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 256/2025

പി.എച്ച്.ഡി. പ്രവേശനം 2024

കാലിക്കറ്റ് സര്‍വകലാശാലാ പി.എച്ച്.ഡി. പ്രവേശനം 2024 – ന് ഓണ്‍ലൈനായി ലേറ്റ് രജിസ്ട്രേഷന്‍ ചെയ്യുന്നതിനുള്ള സമയം മാര്‍ച്ച് മൂന്ന് വരെ നീട്ടി. ഓണ്‍ലൈന്‍ അപേക്ഷയില്‍ നല്‍കിയിട്ടുള്ള ഇ – മെയില്‍ വിലാസത്തില്‍ നിന്ന് phdmphil@uoc.ac.in എന്ന വിലാസത്തിലേക്ക് മെയില്‍ വഴി ആവശ്യപ്പെടുന്നവര്‍ക്ക് എഡിറ്റിംഗ് സൗകര്യം ലഭ്യമാക്കും. ഫോണ്‍ : 0494 2407016, 2407017.

പുനര്‍മൂല്യനിര്‍ണയഫലം

അഞ്ചാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. നവംബര്‍ 2024 (CBCSS) റഗുലര്‍ / (CUCBCSS) സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും. വിദൂര വിഭാഗം അഞ്ചാം സെമസ്റ്റര്‍ (CBCSS – UG) ബി.കോം., ബി.കോം. സ്‌പെഷ്യലൈസേഷന്‍, ബി.ബി.എ. നവംബര്‍ 2024 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

നവംബര്‍ 2024 ലെ അഞ്ചാം സെമസ്റ്റര്‍ ബികോം., ബി.ബി.എ., ബി.എച്ച്.ഡി., ബി.എച്ച്.എ., ബി.ടി.എച്ച്.എം., ബി.കോം. (പ്രൊഫഷണല്‍) (സി.ബി.സി.എസ്.എസ്-യു.ജി.)
റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെയും ബികോം. (ഹോണേഴ്‌സ് പ്രൊഫഷണല്‍)(സി.യു.സി.ബി.സി.എസ്.എസ.് -യു.ജി) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.


പരീക്ഷാഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍ (സി.ബി.സി.എസ്.എസ്. പി.ജി.) റഗുലര്‍, സപ്ലിമെന്ററി നവംബര്‍ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

കോണ്ടാക്ട് ക്ലാസ്

വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ. (2023 പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുള്ള കോണ്ടാക്ട് ക്ലാസുകള്‍ മാര്‍ച്ച് എട്ടിന് അതത് കേന്ദ്രങ്ങളില്‍ തുടങ്ങും. വിദ്യാര്‍ഥികള്‍ തിരിച്ചറിയില്‍ കാര്‍ഡ് സഹിതം ഹാജരാകണം. ചില കോണ്ടാക്ട് ക്ലാസ് കേന്ദ്രങ്ങള്‍ക്ക് മാറ്റമുള്ളതിനാല്‍ വിദൂരവിഭാഗം വെബ്‌സൈറ്റില്‍ (sde.uoc.ac.in) നല്‍കിയ ഷെഡ്യൂള്‍ വിശദമായി പരിശോധിക്കുക.

error: Content is protected !!