ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; റീല്‍സ് താരം അറസ്റ്റില്‍

മലപ്പുറം : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ഇന്‍സ്റ്റഗ്രാം താരം അറസ്റ്റില്‍. വഴിക്കടവ് ചോയ്തല വീട്ടില്‍ ജുനൈദ് (32) ആണ് അറസ്റ്റിലായത്. മലപ്പുറം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ പി.വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവില്‍നിന്നാണ് ഇയാളെ പിടികൂടിയത്. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയത്തിലായത്. തുടര്‍ന്ന് പ്രണയം നടിക്കുകയും വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്ത ശേഷം രണ്ട് വര്‍ഷത്തോളമായി മലപ്പുറത്തും പരിസര പ്രദേശങ്ങളിലെ വിവിധ ലോഡ്ജുകളിലും ഹോട്ടലുകളിലും വെച്ച് പീഡിപ്പിക്കുകയും നഗ്‌ന ഫോട്ടോകള്‍ പകര്‍ത്തുകയും ഇത് സോഷ്യല്‍ മീഡിയ വഴി പുറത്ത് വിടുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയുമായിരുന്നു. തുടര്‍ന്നാണു യുവതി മലപ്പുറം സ്റ്റേഷനില്‍ പരാതി നല്‍കിയത്.

യുവതിയുടെ പരാതിയില്‍ കേസെടുത്ത മലപ്പുറം പൊലീസ് ഒളിവില്‍ പോയ ഇയാള്‍ക്കായി തിരച്ചില്‍ നോട്ടിസ് പുറത്തിറക്കിയിരുന്നു. ഇതിനിടെ കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി വിദേശത്തേക്ക് പോയ പ്രതിയെ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട് പരിസരത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ഇന്‍സ്‌പെക്ടര്‍ പി വിഷ്ണുവിന്റ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.എസ്‌ഐ പ്രിയന്‍ എസ് കെ, എഎസ്‌ഐ തുളസി സിപിഒമാരായ ദ്വിദീഷ്, മനുദാസ് രാമചന്ദ്രന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

error: Content is protected !!