ഇൻസ്റ്റഗ്രാമിൽ റീൽസ് ഇട്ടതിനെ ചൊല്ലിയുള്ള തര്‍ക്കം ; വിദ്യാർഥിയെ അക്രമിച്ച സംഭവത്തിൽ രണ്ട് വിദ്യാർഥികൾക്കെതിരെ കേസെടുത്തു

പെരുവള്ളൂർ : പെരുവള്ളൂർ ഗവ. ഹയർ സ്കൂളിലെ ജൂനിയർ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ അടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് വിദ്യാർഥികൾക്കെതിരെ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. അറസ്റ്റ് ഉടൻ ഉണ്ടാവുമെന്ന് പൊലീസ് പറഞ്ഞു.

ഇൻസ്റ്റഗ്രാമിൽ റീൽസ് ഇട്ടതിനെ ചൊല്ലിയുള്ള തർക്കമാണ് വിദ്യാർഥികൾ തമ്മിൽ അടിപിടിയുണ്ടായത്. കഴിഞ്ഞ മാസം 20 ന് ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം. പ്ലസ്. വൺ, പ്ലസ്. ടു വിദ്യാർഥികൾ തമ്മിലാണ് അടിപിടി. അടിപിടിയിൽ പരിക്കേറ്റ ജൂനിയർ വിദ്യാർഥിയുടെ രക്ഷിതാവ് സ്കൂൾ പ്രിൻസിപ്പൾക്ക് നൽകിയ പരാതിയെ തുടർന്ന് റാഗിംഗ് വിരുദ്ധ സമിതി ചേരുകയായിരുന്നു. റാഗിംഗ് വിരുദ്ദ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്.

error: Content is protected !!