
കോട്ടക്കല്‍ : വിവാഹ വീട്ടില്‍ ജിലേബി തയാറാക്കുന്ന പാത്രത്തില്‍ വീണു ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊളത്തുപ്പറമ്പ് ചെറുപറമ്പില്‍ ഹമീദിന്റെയും സൗദയുടെ മകള്‍ ഷഹാന (24) ആണു മരിച്ചത്. ഒന്നര മാസത്തോളമായി ഷഹാന ചികിത്സയിലായിരുന്നു.
കണ്ണമംഗലത്തെ വിവാഹവീട്ടിലായിരുന്നു അപകടം. ജിലേബി തയാറാക്കുന്ന പാത്രത്തില്‍ വീണ് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: തേക്കിന്‍കാടന്‍ ഷഫീഖ്, മകന്‍: ഷഹ്‌സാന്‍.