കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ നിയന്ത്രണങ്ങളും ബോധവത്കരണവും കര്‍ശനമാക്കാന്‍ വൈസ് ചാന്‍സലറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വിദ്യാര്‍ഥികള്‍ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ സര്‍വകലാശാല സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. പരമാവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണം. ശനിയാഴ്ച മുതല്‍ സര്‍വകലാശാലാ പാര്‍ക്ക് പ്രവര്‍ത്തിക്കില്ല. അടുത്ത രണ്ട് ഞായറാഴ്ചകളില്‍ സി.എച്ച്.എം.കെ. ലൈബ്രറി തുറക്കില്ല. പരീക്ഷാഭവന്‍ അവശ്യസേവന മേഖലയായി നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ ഷിഫ്റ്റടിസ്ഥാനത്തില്‍ ജോലിക്കെത്തുന്ന കാര്യം ആലോചിക്കും. ജീവനക്കാര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ലഭ്യമാക്കുന്നതിന് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പ്രത്യേകം ക്യാമ്പ് നടത്തുന്നത് പരിഗണിക്കും. കാമ്പസ് പഠനവകുപ്പുകളില്‍ ലാബ് ആവശ്യമില്ലാത്ത ക്ലാസുകള്‍ ഓണ്‍ലൈനാക്കുന്നതും പരിഗണനയിലാണ്. രാത്രി ഒമ്പതരക്ക് ശേഷം ഹോസ്റ്റലില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ പ്രത്യേകം അനുവാദം വാങ്ങണം. മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗം, കൂട്ടം ചേരലുകള്‍ ഒഴിവാക്കല്‍ എന്നിവയ്ക്കായി കോവിഡ് സെല്ലിന്റെ നേതൃത്വത്തില്‍ ബോധവത്കരണം നടത്തും. വാക്‌സിന്‍ എടുക്കാന്‍ മടിക്കുന്നവര്‍ക്കായും ബോധവത്കരണം നടത്തും. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബു, ഫിനാന്‍സ് ഓഫീസര്‍ ജുഗല്‍ കിഷോര്‍, സെനറ്റംഗം വിനോദ് എന്‍. നീക്കാംപുറത്ത്, ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോൺടാക്ട് ക്ലാസ്സുകൾ റദ്ദാക്കി
എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റർ ബിരുദ കോഴ്സുകളുടെ 23-ന് നടത്താനിരുന്ന കോൺടാക്ട് ക്ലാസ്സുകൾ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ റദ്ദാക്കിയിരിക്കുന്നു. മറ്റു ക്ലാസ്സുകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കും. ഫോൺ 0494 2400288, 2407356, 2407494.അസിസ്റ്റന്റ് പ്രൊഫസർ നിയമനം
കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എഡ്യുക്കേഷൻ സെന്ററുകളിലെ സോഷ്യൽ സയൻസ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിച്ചവരിൽ യോഗ്യരായവർക്കുള്ള അഭിമുഖം ഫെബ്രുവരി 2-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തിൽ നടക്കും. യോഗ്യരായവരുടെ പേരും അവർക്കുള്ള നിർദ്ദേശങ്ങളും മറ്റ് വിവരങ്ങളും വെബ്സൈറ്റിൽ.
കോവിഡ്-19 സ്പെഷ്യൽ പരീക്ഷാ പട്ടിക
മൂന്നാം സെമസ്റ്റർ പി.ജി. നവംബർ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് കോവിഡ് സ്പെഷ്യൽ പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെടാത്തവർ നവംബർ 2021 പരീക്ഷക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യണം.
പരീക്ഷാ അപേക്ഷ
ലോ കോളേജുകളിലെ മൂന്നാം സെമസ്റ്റർ എൽ.എൽ.എം. നവംബർ 2021 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 4 വരെയും 170 രൂപ പിഴയോടെ 7 വരെയും ഫീസടച്ച് 9 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പരീക്ഷാ ഫലം
ഒന്നാം വർഷ അഫ്സലുൽ ഉലമ പ്രിലിമിനറി മെയ് 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 7 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബി.വോക്. ബാങ്കിംഗ് ഫിനാൻഷ്യൽ സർവീസ് ആന്റ് ഇൻഷൂറൻസ് ഏപ്രിൽ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിൻ ഫെബ്രുവരി 3 വരെ അപേക്ഷിക്കാം.