അല്‍ഫിത്‌റ പ്രീ ഇസ്ലാമിക് സ്‌കൂള്‍ കോണ്‍വെക്കേഷന്‍ പരിപാടി സംഘടിപ്പിച്ചു

തിരൂരങ്ങാടി : യതീംഖാനക്ക് കീഴില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അല്‍ഫിത്‌റ പ്രീ ഇസ്ലാമിക് സ്‌കൂളിന്റെ ഖതമുല്‍ ഖുര്‍ആന്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷത്തെ കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണവും അനുമോദനവും നടത്തി. പരിപാടിയുടെ ഉദ്ഘാടനവും സര്‍ട്ടിക്കറ്റ് വിതരണവും തിരൂരങ്ങാടി മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം.കെ. ബാവ നിര്‍വ്വഹിച്ചു.

പി.ടി.എ പ്രസിഡന്റ് ജാഫര്‍ കൊയപ്പ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എല്‍. കുഞ്ഞഹമ്മദ് മാസ്റ്റര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. അബ്ദുല്‍ ഗഫൂര്‍ കാരക്കല്‍ ആമുഖഭാഷണവും മുനീര്‍ താനാളൂര്‍ മുഖ്യപ്രഭാഷണവും നിര്‍വ്വഹിച്ചു. അധ്യാപികമാരായ ഷഹര്‍ബാനു, സി.ഫസീല, അസ്മാബി, ശബ്‌ന, റഹീന, ലബീബത്തുല്‍ ബുഷ്‌റ,സുഫാന, നശീദ, മുഹ്‌സിന ഷാനവാസ്, ആത്തിഖ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി

error: Content is protected !!