ലഹരി വ്യാപനം – ധാർമിക വിദ്യാഭ്യാസം തന്നെയാണ് പരിഹാരം : വിസ്‌ഡം സ്റ്റുഡന്റ്സ് ധർമസമര സംഗമം

തിരുരങ്ങാടി : നാൾക്കുനാൾ വർദ്ധിച്ചുവരുന്ന ലഹരി വ്യാപനത്തിന് തടയിടുവാൻ ബോധവൽക്കരണങ്ങൾക്കും നിയമാനുശാസനത്തിനുമൊപ്പം വിദ്യാർത്ഥികൾക്ക് ധാർമികബോധം പകർന്നു നൽകലാണ് പരിഹാരം എന്ന് വിസ്ഡം സ്റ്റുഡന്റ്സ് തിരുരങ്ങാടി മണ്ഡലം സമിതി ചെമ്മട്ടങ്ങാടിയിൽ വെച്ച് സംഘടിപ്പിച്ച ധർമ്മസമര സംഗമം അഭിപ്രായപ്പെട്ടു. മെയ് 11ന് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ വെച്ച് വിസ്‌ഡം സ്റ്റുഡന്റ്സ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന കേരള സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്.

1985ലെ എൻ.ഡി.പി.എസ് നിയമം പുതിയ കേസുകളെ പഠനവിധേയമാക്കി ആവശ്യമായ ഭേദഗതികളോടെ പ്രാബല്യത്തിൽ വരുത്തേണ്ടതുണ്ട്. വേനലവധിക്കാലമായതിനാൽ വിദ്യാർത്ഥികൾ ഒരുമിച്ചു കൂടുന്ന അവരുടെ കളിസ്ഥലങ്ങളും ടർഫുകളും ചില ട്യൂഷൻ സെന്ററുകളും ലഹരി വിപണനത്തിനുള്ള ഇടങ്ങളാകാതിരിക്കാൻ സമൂഹം ജാഗ്രത പാലിക്കണമെന്നും സംഗമം കൂട്ടിച്ചേർത്തു.

സംഗമം തിരുരങ്ങാടി മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി പി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു, മോഹനൻ മാസ്റ്റർ (കോൺഗ്രസ്‌) ഇസ്മായിൽ (സിപിഎം)അബ്ദുൽ വഹാബ് (ഐ ൻ എൽ) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു, തരുരങ്ങാടി മണ്ഡലം വിസ്‌ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ പ്രസിഡന്റ്‌ അധ്യക്ഷം വഹിച്ചു, ഇർഫാൻ കരിപ്പറമ്പ് സ്വാഗതം പറഞ്ഞു. അബ്ദുൽ വാഹിദ് കളിയാട്ടു മുക്ക് നന്ദി പറഞ്ഞു.

error: Content is protected !!