
പൊന്നാനി വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. പള്ളിക്കല്‍ സ്വദേശി മുടക്കയില്‍ അബൂബക്കര്‍ മകന്‍ മിര്‍ഷാദ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
ഇക്കഴിഞ്ഞ് 13 ന് ഞായറാഴ്ചയാണ് പൊന്നാനി പള്ളപ്രം ഹൈവേയില്‍ റൗബ ഹോട്ടലിന് സമീപത്ത് വെച്ച് മിര്‍ഷാദും സുഹൃത്തായ കോഴിക്കോട് താമരശ്ശേരി സ്വദേശിനി ഹന്ന സല്‍വയും സഞ്ചരിച്ചിരുന്ന ബൈക്കും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
മിര്‍ഷാദ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണപ്പെട്ടത്. ഗുരുതരമായി പരിക്കറ്റ ഹന്ന സല്‍വ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.