ചെമ്മാട്ടെ പ്രശസ്ത കണ്ണ് രോഗ വിദഗ്ധൻ ഡോ. പി. അബൂബക്കർ അന്തരിച്ചു.

ചെമ്മാട്ടെ പ്രശസ്ത കണ്ണ് രോഗ വിദഗ്ധനും സലഫി മസ്ജിദ്, കരുണ പാലിയേറ്റീവ് എന്നിവയുടെ ഭാരവാഹിയും ആയിരുന്ന ഡോ. പി. അബൂബക്കർ സാഹിബ് (ചെമ്മാട്) അന്തരിച്ചു.ജനാസ ഉച്ചക്ക് 1 മണിയോടെ ചെമ്മാട് എത്തും.അസറിന് ശേഷം 4 മണിക്ക് ചെമ്മാട് പള്ളിയിൽ വെച്ച് ജനാസ നമസ്കാരം നിർവഹിക്കും.4:15 ന് തിരൂരങ്ങാടി യതീംഖാനയിൽ പൊതുദർശനത്തിന് വെക്കുകയും യതീം ഖാന പള്ളിയിൽ മഗ്‌രിബിന് ശേഷം (7 മണി) ജനാസ നമസ്കാരം നിർവഹിക്കുകയും ചെയ്യും.രാത്രി 8 മണിയോടെ അരീക്കോട് മേത്തലങ്ങാടി മൂർഖൻ മുഹമ്മദാജി മെമ്മോറിയൽ ഹാളിൽ എത്തിക്കും.നാളെ ഞായർ രാവിലെ 9 മണിക്ക് താഴത്തെങ്ങാടി ജുമുഅത്ത് പള്ളിയിൽ ജനാസ നമസ്കാരം നിർവഹിക്കുകയും ഖബറടക്കം നടത്തുകയും ചെയ്യും

.#drpaboobakkar #tirurangaditoday

error: Content is protected !!