അധ്യാപക നിയമനം

താത്കാലിക അധ്യാപക ഒഴിവ്

തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി ടീച്ചർ (ജൂനിയർ) ഇംഗ്ലീഷ് അധ്യാപകനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ മാനേജർ, ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂൾ, തിരൂരങ്ങാടി എന്ന വിലാസത്തിൽ മെയ് 20 -ാം തിയ്യതിക്കകം സമർപ്പിക്കേണ്ടതാണ്.

അധ്യാപക നിയമനം

താനൂര്‍ ദേവധാര്‍ ഗവ. എച്ച്.എസ്.എസില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ബോട്ടണി, സുവോളജി, കോമേഴ്‌സ് എന്നീ വിഷയങ്ങളുടെ അഭിമുഖം മെയ് 15ന് രാവിലെ ഒമ്പത് മുതലും മലയാളം, ഹിന്ദി, അറബിക്, ഹിസ്റ്ററി, സോഷ്യോളജി, എക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ് എന്നിവയുടേത് അന്നേ ദിവസം ഉച്ചക്കുശേഷം രണ്ടു മുതലും നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.

error: Content is protected !!