
മലപ്പുറം : പട്ടികജാതി വികസന വകുപ്പില്‍ മലപ്പുറം ജില്ലയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സിയര്‍മാരുടെ ഒഴിവിലേക്ക് (ആകെ ഒഴിവ് 31) പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ഓണറേറിയം വ്യവസ്ഥയില്‍ താല്‍ക്കാലികാടിസ്ഥാനത്തിലാണ് നിയമനം. പ്രായപരിധി 21-35. യോഗ്യത സിവില്‍ എഞ്ചിനീയറിംഗില്‍ ബിടെക്/ ഡിപ്ളോമ /ഐ ടി ഐ. പ്രതിമാസ ഹോണറേറിയം 18000/ രൂപ. അപേക്ഷാഫോം ബ്ലോക്ക്/ നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ജാതി സര്‍ട്ടിഫിക്കറ്റും സഹിതം മെയ് 20ന് അഞ്ചിന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഫോണ്‍-0483 2734901.