ആറുവരിപ്പാത നിര്‍മാണത്തിന്റെ മറവില്‍ നടന്നത് കൊള്ള ; വയല്‍ ഭൂമികള്‍ നികത്തിയിട്ടും തിരിഞ്ഞു നോക്കാതെ അധികൃതര്‍

പൊന്നാനി : കനത്ത കൊള്ളയ്ക്ക് ഇരയായി പൊന്നാനി, ഈഴുവത്തിരുത്തി, തവനൂര്‍, കാലടി വില്ലേജിലെ വയല്‍ പ്രദേശങ്ങള്‍. കൊള്ള നടന്നത് ആറുവരിപ്പാത നിര്‍മ്മാണത്തിന്റെ മറവില്‍. നിര്‍മാണ കമ്പനിയായ കെഎന്‍ആര്‍സിഎല്ലിന്റെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞ് ഏക്കര്‍ കണക്കിന് വയല്‍ ഭൂമി നികത്തിയെടുക്കുന്നുവെന്ന് റവന്യൂ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തത് എല്ലാം കഴിഞ്ഞ ശേഷം. ഒടുവില്‍ നികത്തുന്നതിനിടയില്‍ കരാര്‍ കമ്പനിയുടെ ലോറിയും റവന്യു പിടിച്ചെടുത്തു. ജില്ലയില്‍ ആറുവരിപ്പാതയുടെ തകര്‍ച്ച ചര്‍ച്ചയാകുമ്പോഴാണ് നിര്‍മ്മാണത്തിന്റെ മറവില്‍ ഇത്തരമൊരു കൊള്ള നടക്കുന്നത്.

error: Content is protected !!